ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ വന്നതോടെ 600 കിലോമീറ്റര്‍ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില്‍ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്‍. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. മീററ്റ്, ഹാപ്പൂര്‍, ബുലന്ദ്ഷഹര്‍, അംറോഹ, സംഭാല്‍, ബദായൂന്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ 12 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.




