Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ICSE, ISC പരീക്ഷകളിൽ കേരളത്തിന് റെക്കോഡ് വിജയം; പത്താം ക്ലാസിൽ 99.96%, പത്രണ്ടാം ക്ലാസിന് 99.97%

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിലെ വിദ്യാർഥികൾ റെക്കോർഡ് വിജയശതമാനം നേടി. പത്താം ക്ലാസ് (ICSE) പരീക്ഷയിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസ് (ISC) പരീക്ഷയിൽ 99.97 ശതമാനവും വിജയശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ വിജയശതമാനം യഥാക്രമം 99.18 ശതമാനവും 99.13 ശതമാനവുമാണ്.

കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (CISCE) ആണ് ഫലം പ്രഖ്യാപിച്ചത്. ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി പരിശോധിക്കാം. ഡിജിലോക്കർ, എസ്എംഎസ് സംവിധാനങ്ങൾ വഴിയും മാർക്ക് ലിസ്റ്റുകൾ ലഭ്യമാണ്.

കേരളത്തിൽ 166 സ്‌കൂളുകളിൽ നിന്നായി 7,861 വിദ്യാർഥികളാണ് ഐസിഎസ്ഇ പരീക്ഷ എഴുതിയത്. ഇതിൽ 7,858 പേർ വിജയിച്ചു. മൂന്ന് പേർ പരാജയപ്പെട്ടു. ഐഎസ്‌സി പരീക്ഷയിൽ 85 സ്‌കൂളുകളിൽ നിന്നായി 3,058 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 3,057 പേർ വിജയിച്ചു.

ഒരാൾ മാത്രമാണ് പരാജയപ്പെട്ടത്. പെൺകുട്ടികൾക്ക് ഇരുചരമ പരീക്ഷകളിലും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തി. ഐസിഎസ്ഇയിൽ 99.98 ശതമാനം പെൺകുട്ടികളും 99.95 ശതമാനം ആൺകുട്ടികളും വിജയിച്ചു. ഐഎസ്‌സി പരീക്ഷയിൽ മുഴുവൻ പെൺകുട്ടികളും വിജയിക്കുകയും 99.94 ശതമാനം ആൺകുട്ടികളും വിജയിക്കുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer