Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ യുഡിഎഫ് തരംഗം; ആദ്യ രണ്ട് റൗണ്ടിൽ പിന്നിലായി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ ആദ്യ ഘട്ട ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണെന്ന് കാണിക്കുന്നു. പല മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പിണറായി വിജയൻ ആദ്യ രണ്ട് റൗണ്ടുകളിലും പിന്നിലായിട്ടുണ്ട്. ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് ആദ്യ റൗണ്ടിൽ 733 വോട്ടിന് ലീഡ് നേടി.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യ റൗണ്ടിൽ പിന്നിലാണ്. മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് എന്നിവരും ആദ്യഘട്ടത്തിൽ പിന്നിലാണ്. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പിന്നിലാണ്.

അതേസമയം കെ.കെ. ശൈലജ ആദ്യ റൗണ്ടിൽ 23 വോട്ടിന് ലീഡ് നേടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 140 മണ്ഡലങ്ങളിൽ ഏകദേശം 70 ഇടങ്ങളിൽ യുഡിഎഫ് മുന്നിലാണ്. എൽഡിഎഫ് 40 മണ്ഡലങ്ങളിൽ മുന്നേറുമ്പോൾ ബിജെപി മൂന്ന് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. പാലക്കാട്, കോഴിക്കോട് സൗത്ത്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് മുന്നേറ്റം.

Recent News

Advertisement
WhiteswanTV Footer