കണ്ണൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ. നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് തന്റെ പുസ്തകത്തിന്റെ പേരെന്നും അതിന് പയ്യന്നൂരിലെ ജനങ്ങൾ തയ്യാറായി എന്നതാണ് തന്റെ വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോരാട്ടത്തിന്റെ ഭാഗമായാണ് താൻ മത്സരരംഗത്തേക്ക് വന്നതെന്നും ജനം വലിയ സ്വീകാര്യതയാണ് തന്നതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ച് മുന്നോട്ടുപോകുമെന്നും വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച പയ്യന്നൂർ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.




