Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഊണും ബിരിയാണിയുമില്ല; ഹോട്ടൽ സമരത്തിൽ വിശന്ന് വലഞ്ഞ് ജനങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വാണിജ്യ എൽപിജി സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും ഇന്ന് അടഞ്ഞുകിടന്നു. കെഎസ്ആർടിസി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർ സമരത്തിൽ വലഞ്ഞു. ആശുപത്രികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കന്റീനുകളെയാണ് ഹോട്ടൽ സമരത്തിനിടെ ജനം കൂടുതലായി ആശ്രയിച്ചത്.ഓൺലൈൻ വിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതെ പോയതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി.

ഹോട്ടൽ ആൻഡ്‌ റസ്റ്ററന്റ്‌സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളാണ് സമരത്തിൽ പങ്കെടുത്ത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപ ഒറ്റയടിക്ക് കൂട്ടിയത്. വാണിജ്യ സിലിണ്ടർ ക്ഷാമം മൂലം പിന്നിട്ട മാസങ്ങളിൽ ദുരിതമനുഭവിച്ച ഹോട്ടൽ വ്യവസായം തകരാൻ ഈ വിലവർധന ഇടയാക്കിയെന്നുമാണ് ആരോപണം.

Recent News

Advertisement
WhiteswanTV Footer