തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ വലിയ തോൽവിയെക്കുറിച്ച് പ്രതികരണവുമായി നടനും സാമൂഹിക പ്രവർത്തകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ യുഡിഎഫ് 102 സീറ്റുകൾ നേടി വലിയ വിജയം നേടിയപ്പോൾ എൽഡിഎഫിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഈ പരാജയത്തോടെ ഏകദേശം 50 വർഷത്തിന് ശേഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണം ഇല്ലാത്ത സ്ഥിതിയിലായതായും വിലയിരുത്തപ്പെടുന്നു.
എൽഡിഎഫിന്റെ തോൽവിക്ക് കാരണങ്ങൾ പലതാണെന്നും അവ പാർട്ടി വിശദമായി പരിശോധിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇനി അഞ്ച് വർഷം സമയം ഉണ്ടെന്നും, തെറ്റുകൾ തിരുത്തി ശക്തമായി തിരിച്ചുവരാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പരാജയം ഒരു പഠനമായി കാണണമെന്നും, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പാർട്ടി ശ്രമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.




