അച്ചാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. ചോറിന് കൂട്ടുന്നതിന് പുറമെ വെറുതെ വാരിത്തിന്നുന്നവര്‍ വരെയുണ്ടാകും. എന്നാല്‍ അധികമായാല്‍ അച്ചാറും പ്രശ്‌നമാകും. അച്ചാറു കൊതി മൂത്താല്‍ അത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
തൊട്ടുകൂട്ടാന്‍ മാത്രമുള്ളതാണ് അച്ചാര്‍. എന്നാല്‍ ചിലര്‍ കറി പോലെ തന്നെ കഴിക്കും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാര്‍ അമിതമായി കഴിച്ചാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ സ്ഥിരമായി വരും. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം.
കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാം. അച്ചാറില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്‍ദം വര്‍ധിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിക്കും കാരണമാകും.




