Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭക്ഷണം കഴിച്ചു, ബില്ല് വന്നത് 5,900 രൂപ; പിന്നീട് സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഹൈദരബാദിലെ സരൂർനഗറിൽ റസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ ജീവനക്കാരെ മർദിച്ച് നാലംഗ സംഘം. നാലുപേരടങ്ങുന്ന ഒരു സംഘം റസ്റ്റോറന്റിൽ എത്തി ഏകദേശം രണ്ട് മണിക്കൂർ സമയം അവിടെ ചിലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 5,900 രൂപയുടെ ബിൽ വരികയും ചെയ്തു. ബില്ലുവന്ന തുക മുഴുവൻ നൽകാന്‍ വിസമ്മതിക്കുകയും ഡിസ്കൗണ്ട് ആവശ്യപ്പെടുകയും ചെയ്തതോടെ വാക്കുതർക്കമുണ്ടായി. തുടർന്നാണ് സംഘർഷാവസ്ഥയിലെത്തിയത്.

റസ്റ്റോറന്‍റ് ജീവനക്കാർ 10 ശതമാനം ഡിസ്കൗണ്ട് നൽകുകയും ചെയ്തു. എന്നാല്‍ സംഘം അത് പോരെന്നും കൂടുതൽ തുക കുറച്ച് നൽകണം എന്നും ആവശ്യപ്പെട്ടു. ഇത് നൽകിലെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് സംഘം അക്രമം അഴിച്ച് വിട്ടത്. ഡിസ്കൗണ്ട് നിഷേധിച്ചതോടെ പ്രതികൾ ഫോൺ വിളിച്ച് മറ്റൊരു സംഘത്തെ വിളിച്ച് വരുത്തുകയും കടയുടമയേയും ജീവനക്കാരെയും ആക്രമിക്കുകയുമായിരുന്നു. മാത്രമല്ല റസ്റ്റോറന്‍റ് അടിച്ച് തക‍ർക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Recent News

Advertisement
WhiteswanTV Footer