തിരുവനന്തപുരം: വിവാദ പോസ്റ്റര്‍ നീക്കം ചെയ്ത് വര്‍ക്കല താലൂക്ക് ഗവണ്മെന്റ് ആശുപത്രി. ‘കൊച്ചിയിലെ കാറ്റ് കൊണ്ടാല്‍ കാറ്റു പോകും, എന്നാല്‍ തിരുവനന്തപുരം ആഹാ!’ എന്ന പോസ്റ്ററാണ് വിവാദമായത്.
ശുദ്ധവായു ശ്വസിക്കുന്നത് പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ട് ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള് കമ്മിറ്റി തയ്യാറാക്കിയ പോസ്റ്ററാണ് വിവാദമായി മാറിയത്. ആശുപത്രിയില്‍ എത്തിയവര്‍ പോസ്റ്ററിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ നീക്കം ചെയ്തു.
‘പുലിവാല് കല്യാണം’ എന്ന സിനിമയില്‍ നടന് സലിം കുമാര്‍ പറയുന്ന ഡയലോഗ് പോസ്റ്ററിന് ഉപയോ?ഗിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം.




