തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനിക്കുന്നത് എന്തോ അത് ഞങ്ങളും പിന്തുണക്കുമെന്ന് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. കേരളത്തിന്റെ ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വി ഡി സതീശന് നിലപാട് കടുപ്പിച്ചിരിക്കുകയാണ്.






