തിരുവനന്തപുരം: പാർട്ടി ലൈനിൽ ഉറച്ചുനിൽക്കുന്നുവെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം അറിയിച്ചു. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിവുണ്ടായിരുന്നുവെങ്കിലും അതിന് അവർ മുതിർന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പാർട്ടി അച്ചടക്കം പാലിച്ചതിനെ പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. അതേസമയം, കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.






