Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമസ്തയുടെ പിന്തുണയും കെസി വേണുഗോപാലിന്; മുഖ്യമന്ത്രി പോരില്‍ മുന്നില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഇതുവരെ കാണാത്ത അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എം.എല്‍.എമാരുടെ പിന്തുണയില്‍ നിലവില്‍ മുന്നിട്ടുനില്‍ക്കുന്ന കെ.സി. വേണുഗോപാലിന് സാമുദായിക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചത് ചര്‍ച്ചകളുടെ ഗതി മാറ്റിയിരിക്കുകയാണ്.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ പിന്തുണ കെസി വേണുഗോപാലിന് പ്രഖ്യാപിച്ചിരിക്കുകയാണ്. കെസിയെ പിന്തുണച്ചുകൊണ്ട് സമസ്ത കാന്തപുരം വിഭാഗം ഹൈക്കമാന്റിന് കത്തയച്ചു. മുഖ്യമന്ത്രിയായി കെ.സി വേണുഗോപാല്‍ വരുന്നതില്‍ തെറ്റില്ലെന്ന് കാന്തപുരത്തിന്റെ മകന്‍ അബ്ദുള്‍ ഹക്കീം അസ്ഹരി പ്രതികരിച്ചു. കെ.സി വേണുഗോപാല്‍ ദേശീയതലത്തില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാവാണെന്നും ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിലും വിജയത്തിലും കെ സി വേണുഗോപാല്‍ വഹിച്ച നേതൃപരമായ പങ്ക് ചൂണ്ടിക്കാട്ടിയാണ് സമസ്ത കാന്തപുരം വിഭാഗം പിന്തുണ അറിയിച്ചിരിക്കുന്നത്. കെസിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ഒരു സമവായത്തിന്റെ ഫോര്‍മുലയും അബ്ദുള്‍ ഹക്കീം അസ്ഹരി മുന്നോട്ട് വെക്കുന്നുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന് ഒന്നുകില്‍ മൂന്ന് നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കട്ടെയെന്നും അല്ലെങ്കില്‍ ആരാകണമെന്ന് ഹൈക്കമാന്‍ഡ് പറയട്ടേയെന്നുമാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. എംഎല്‍എ ആവാതെ എകെ ആന്റണി മുഖ്യമന്ത്രിയായ കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് അസ്ഹരി നിലപാട് വ്യക്തമാക്കിയത്.

നാടകീയമായ രംഗങ്ങള്‍ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. മുസ്ലീം ലീഗിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണ വിഡി സതീശനാണെന്നിരിക്കെ, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ കൂടി കിട്ടിയ കെസി വേണുഗോപാലിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരിക്കുയാണ്. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കെ.സി. വേണുഗോപാലിന്റെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഈ പരസ്യമായ പിന്തുണ.

വിഡി സതീശനും രമേശ് ചെന്നിത്തലയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല, എന്നാല്‍ സതീശന്‍ പക്ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ഹൈക്കമാന്‍ഡിനെ അതൃപ്തിയിലാക്കിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന് നേരെ ഡല്‍ഹിയിലുണ്ടായ പ്രതിഷേധം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുകൊണ്ടുവന്നു. എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോര്‍ട്ട് കെ.സിക്ക് അനുകൂലമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാന്‍ഡിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്. മൂന്ന് നേതാക്കളേയും പിണക്കാനാവില്ലെങ്കിലും കെ.സി. വേണുഗോപാലിന് ലഭിച്ച പുതിയ സാമുദായിക പിന്തുണയും ഹൈക്കമാന്‍ഡുമായുള്ള അടുപ്പവും അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു. എങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഒരു അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വരും മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന തീരുമാനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം.

Advertisement
WhiteswanTV Footer