പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ദീപാ വർമ്മയുടെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ ശ്രദ്ധയിൽപ്പെട്ട ദീപാ വർമ്മ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ബന്ധു ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി.
തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി സുധാകറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.






