Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, സ്വര്‍ണം വാങ്ങരുത്; നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പശ്ചിമേഷ്യൻ‌ യുദ്ധം മൂലമുണ്ടാകുന്ന എണ്ണ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ നിയന്ത്രണത്തോടെ ഉപയോഗിക്കണമെന്നും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, കാർപൂളിംഗ് നടത്തുക, വർക്ക് ഫ്രം ഹോം എന്നിവ വേണമെന്നും മോദി പറഞ്ഞു.

ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കണം, മെട്രോ സൗകര്യമുള്ള നഗരങ്ങളിലെ ആളുകൾ മെട്രോ യാത്രകൾക്ക് മുൻഗണന നൽകണമെന്നും സ്വകാര്യ വാഹനങ്ങൾ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. കോവിഡ് കാലത്തെപ്പോലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വിഡിയോ കോൺഫറൻസുകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വിനിമയ ശേഖരം സംരക്ഷിക്കാനായി അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer