വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലപ്പൊടി ഇടാന്‍ പാടുള്ളു. അല്ലെങ്കില്‍ ചായയുടെ സ്വാദ് കുറയാം. അതുപോലെ തന്നെ അമിതമായി പാല്‍ ചേര്‍ക്കാന്‍ പാടില്ല. ഇത് അസിഡിറ്റി ഉണ്ടാവാന്‍ കാരണമാകുന്നു. പാലിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ദഹനം കുറയും.
വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലയും പഞ്ചസാരയും ഇടാന്‍ പാടുള്ളു. അതുപോലെ ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത് ഒഴിവാക്കണം. ഇത് അസിഡിറ്റി ഉണ്ടാവാന്‍ കാരണമാകുന്നു. ആവശ്യത്തിന് മാത്രം തിളപ്പിക്കുക.
ചായ ഒരുപാട് തവണ ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കണം. ഇത് ചായയിലെ ടാനിന്റെ അളവ് കൂടാനും കൂടുതല്‍ അസിഡിക് ആവാനും കാരണമാകുന്നു.






