Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രംപ്- ഷീ ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; ഇറാൻ യുദ്ധവും വ്യാപാരക്കരാറുകളും ചർച്ചയാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്‌ടൺ ഡിസി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ മൂലം ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടക്കുന്നത്.

ഇറാനെതിരെ സമ്മർദം ചെലുത്താനും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ഗതാഗതം സുഗമമാക്കാനും ചൈന ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് എണ്ണവിലയും വിതരണവും ബാധിക്കപ്പെട്ട സാഹചര്യമാണ് നിലവിൽ നിലനിൽക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ പ്രധാനമാകും. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നതും ഈ കൂടിക്കാഴ്ചയുടെ പ്രത്യേകതയാണ്.

കൂടിക്കാഴ്ചയ്ക്ക് മുൻപ് ട്രംപ്, ഷീ ജിൻപിങ്ങുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും അറിയിച്ചു. “അദ്ദേഹം എന്റെ നല്ല സുഹൃത്താണ്” എന്നും ട്രംപ് പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണകരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix