തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ പ്രധാന നേതാവാണ് രമേശ് ചെന്നിത്തല. എഐസിസി പ്രഖ്യാപനം നടക്കുന്ന സമയത്ത് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലായിരുന്നു ചെന്നിത്തല. പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥലം വിടുകയായിരുന്നു. ഗുരുവായൂരിലേക്കാണ് പോയതെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
വീട്ടില്‍ കാത്തുനില്‍ക്കുകായയിരുന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ വീടിന്റെ പിന്‍ഭാഗത്ത് കൂടിയായിരുന്നു അദ്ദേഹം പോയത്. ആ സമയം വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയാണ് പുറത്തേക്ക് വന്നത് ചെന്നിത്തല പുറത്ത് പോയെന്ന് അറിയിച്ചത്. വീടിന്റെ പിന്‍ഭാഗത്ത് കൂടിയാണോ പുറത്ത് പോയതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘അദ്ദേഹം ആ വഴിയും ഉപയോഗിക്കാറുണ്ട്, അദ്ദേഹത്തിന്റെ വീടല്ലേ ഇത്’ എന്നായിരുന്നു ചാമക്കാലയുടെ മറുപടി.
തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ല എന്ന് ഉറപ്പായി.






