കണ്ണൂര്‍: യുഡിഎഫ് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന പ്രതീക്ഷയോടെ വിമത ഇടത് എംഎല്‍എമാര്‍. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് മുന്നേറ്റത്തിന് ഗുണം ചെയ്തുവെന്നും സംസ്ഥാനത്തുടനീളം സിപിഐഎം വോട്ടുകള്‍ യുഡിഎഫിന് കിട്ടിയെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ച് അര്‍ഹമായ പ്രാതിനിധ്യം നൽകുമെന്ന് കരുതുന്നുവെന്നും ടി കെ ഗോവിന്ദന്‍.
തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്നാണ് സ്വതന്ത്രനായി മത്സരിക്കാനായി തയാറാകുന്നത്. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നുമാണ് പാർട്ടി വിടുമ്പോൾ ടി കെ ഗോവിന്ദന്‍ പറഞ്ഞിരുന്നത്. തളിപ്പറമ്പിൽ പി കെ ശ്യാമളയെ പിന്തള്ളി അട്ടിമറി വിജയമാണ് ടി കെ ഗോവിന്ദൻ നേടിയത്.






