തിരുവനന്തപുരം: ബാലരാമപുരത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം. കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ലക്കി സെന്ററിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ കട പൂട്ടി വീട്ടിലേക്ക് പോയ നാരായണൻ, ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷു ബമ്പർ ടിക്കറ്റുകൾ ഉൾപ്പെടെ ഏകദേശം ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും നഷ്ടമായതായി വ്യക്തമായി.
സംഭവത്തിൽ ബാലരാമപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.






