ആലപ്പുഴ: വള്ളികുന്നത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബംഗാൾ സ്വദേശിയായ ഹേമന്ത് (42) കൊല്ലപ്പെട്ടു. സംഭവത്തിൽ സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എ.ആർ ബ്രിക്സ് എന്ന സ്ഥാപനത്തിൽ അർധരാത്രിയോടെയായിരുന്നു സംഘർഷം നടന്നത്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതി സോനായി മുർമുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.






