Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമോൺ വ്യതിയാനങ്ങൾ നിസാരമല്ല; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലപ്പോഴും നാം നിസ്സാരമായി തള്ളിക്കളയുന്ന ദഹനപ്രശ്നങ്ങൾ ഗുരുതരമായ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് ‘സിലിയാക് ഡിസീസ്’ (Celiac Disease).

ഗോതമ്പ്, ബാർലി, റായ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ദഹിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു ‘ഓട്ടോ ഇമ്മ്യൂൺ’ ഡിസോർഡറാണ്. കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കണമെന്നില്ല. ചുരുക്കത്തിൽ, നിങ്ങൾ എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും കുടലിന്റെ തകരാർ മൂലം ശരീരം പട്ടിണിയിലാകുന്ന അവസ്ഥയാണിത്.

ചെറുകുടലിന്റെ ആരോഗ്യം നശിക്കുമ്പോൾ അത് ഹോർമോൺ ഉൽപ്പാദനത്തെയും പ്രവർത്തനത്തെയും നേരിട്ട് ബാധിക്കുന്നു.

തൈറോയ്ഡ് പ്രശ്നങ്ങൾ: സെലീനിയം (Selenium), സിങ്ക് (Zinc) തുടങ്ങിയ പോഷകങ്ങളുടെ കുറവ് തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

പ്രത്യുൽപാദന ഹോർമോണുകൾ: സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവം, വന്ധ്യത, നേരത്തെയുള്ള ആർത്തവവിരാമം എന്നിവയ്ക്ക് സിലിയാക് ഡിസീസ് കാരണമാകാറുണ്ട്.

സ്ട്രെസ് ഹോർമോൺ: വിട്ടുമാറാത്ത ദഹനപ്രശ്നങ്ങൾ ശരീരത്തിൽ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

വിട്ടുമാറാത്ത ദഹനപ്രശ്നങ്ങൾ: വയർ വീർക്കുക, ഗ്യാസ്, വിട്ടുമാറാത്ത വയറിളക്കം.

അമിതമായ ക്ഷീണം: പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാത്തതിനാൽ ശരീരത്തിന് എപ്പോഴും തളർച്ചയായിരിക്കും.

ചർമത്തിലെ മാറ്റങ്ങൾ: കടുത്ത ചൊറിച്ചിലോടു കൂടിയ കുമിളകളോ ചുവന്ന തടിപ്പുകളോ പ്രത്യക്ഷപ്പെടാം. ഇതിനെ ‘ഡെർമറ്റൈറ്റിസ് ഹെർപെറ്റിഫോമിസ്’ എന്ന് വിളിക്കുന്നു.

ഭാരക്കുറവ് : സാധാരണ രീതിയിൽ ആഹാരം കഴിച്ചാലും അകാരണമായി ശരീരഭാരം കുറയുന്നതും പ്രശ്നമാണ്.

എല്ലുകളുടെ ബലക്ഷയം: വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ കുറവ് മൂലം ഓസ്റ്റിയോപോറോസിസ് സാധ്യത വർധിക്കുന്നു.

Recent News

Advertisement
WhiteswanTV Footer