ചേരുവകൾ
ഇൻസ്റ്റന്റ് കോഫി പൗഡർ – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ഉപ്പ് – 1 നുള്ള്
ഐസ് ക്യൂബുകൾ – 1
പാൽ – 1 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
തയാറാക്കുന്ന വിധം
വെള്ളവും പാലും തിളപ്പിക്കുക. മിക്സിയുടെ ഒരു ചെറിയ ജാറിലേക്ക് കോഫി പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് 15 സെക്കൻഡ് പൊടിക്കുക.1 ഐസ് ക്യൂബ് ചേർത്ത് ക്രീം ആകുന്നതുവരെ അടിക്കുക. ഒരു ഗ്ലാസിൽ 1 ടേബിൾ സ്പൂൺ കോഫി ക്രീം ചേർത്ത് പാൽ ഒഴിക്കുക. മുകളിൽ 1 1/2 ടേബിൾ സ്പൂൺ ക്രീം ചേർക്കുക. കുടിക്കുന്ന സമയത്ത് മിക്സ് ചെയ്യാം.




