തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മാറ്റങ്ങൾക്ക് തുടക്കമിടാൻ ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതും മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തുടങ്ങുന്നതും പരിഗണനയിലുണ്ടെന്നും, . സിസ്റ്റം ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ചികിത്സാ പിഴവ് ആരോപണങ്ങള്‍ അന്വേഷിക്കും. അതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. രോഗികള്‍ നിലത്ത് കിടക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി കെ മുരളീധരന് പറഞ്ഞു. കെ മുരളീധരന് ആരോഗ്യമന്ത്രി ആയതോടെ വകുപ്പില്‍ സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.






