Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യുതി പോസ്റ്റും ലൈനുകളും ഒന്നാകെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: റോഡരികിലെ വൈദ്യുതി തൂണ്‍ ഒന്നാകെ ഇടിച്ചു തകര്‍ത്ത കാര്‍ നിര്‍ത്താതെ പോയി. കോഴിക്കോട് മലയോര മേഖലയായ കൂടരഞ്ഞി – കൂമ്പാറ – കക്കാടംപൊയില്‍ റോഡിലെ കള്ളിപ്പാറയിലാണ് അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടം നടന്ന ശേഷം കാര്‍ യാത്രികര്‍ കടന്നുകളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്ന് ലൈനുകളടക്കം റോഡിന് കുറുകെ വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയി. വാഹനത്തിന്റെ ബമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗം സംഭവസ്ഥലത്ത് തെറിച്ചുവീണ നിലയില്‍ കണ്ടെത്തി. നമ്പര്‍ പ്ലേറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും ഇതുവഴിയുള്ള ഗതാഗതവും തടസ്സപെട്ടു.

Recent News

Advertisement
WhiteswanTV Footer