തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വില വർദ്ധിപ്പിച്ചു. ജൂൺ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
വില വർധനവിൽ നിന്ന് ലിറ്ററിന് 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് തീരുമാനം എടുത്തതെന്ന് മിൽമ അധികൃതർ അറിയിച്ചു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വർധന പ്രഖ്യാപിച്ചത്.
പാലിനൊപ്പം മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്കും വില ഉയരും.






