Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാക്ക് പിഴക്കാത്ത ആരെങ്കിലുമുണ്ടോ? ഞാനും ജനസമൂഹത്തിലെ ഒരാൾ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇത്. സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ല. എന്നാൽ, രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം എന്ന അഭിപ്രായമില്ല. എല്ലാ അർത്ഥത്തിലും നീതിബോധത്തോടും നീതിനിഷ്ടയോടും മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.

ഈ ചുമതല നിറവേറ്റാനുള്ള ഉത്തരവാദിത്ത ബോധം തനിക്കുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. പാർട്ടിയോടും നേതൃസ്ഥാനത്തോടും ബഹുമാനവും സന്തോഷവും മാത്രം.

നാക്ക് പിഴക്കാത്ത ആരുണ്ട്. ഞാനും ജനസമൂഹത്തിലെ ഒരാൾ മാത്രമാണ എന്നാണ് സോഷ്യൽ മീഡിയയിൽ ട്രോൾ വരുത്തിയ ചില അഭിപ്രായങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

Recent News

Advertisement
WhiteswanTV Footer