Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്.

2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് ജീവിക്കാൻ ആവശ്യമായ തുക നൽകിയില്ലെന്നു കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-ൽ പെൺകുഞ്ഞ് ജനിച്ചെങ്കിലും, ഭർത്താവ് കുട്ടിയെയും കുടുംബത്തെയും കാണാൻ അനുവദിച്ചില്ല. ഭർത്താവിന്റെ വാദങ്ങൾ അംഗീകരിക്കാതെ, യുവതി പറഞ്ഞതുപോലെ അവൾ തന്നെ കുഞ്ഞിനെ നോക്കി വളർത്തി.

പ്രസവം കഴിഞ്ഞു ബന്ധമുണ്ടെന്നും, ചെറിയ പിണക്കങ്ങൾ സംഭവിച്ചതിനാൽ വിവാഹമോചനത്തിന് കാരണമാകില്ല. ഭാര്യയെയും കുഞ്ഞിനെയും സാമ്പത്തികമായി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നും കോടതി ആരോപിച്ചു.

ജസ്റ്റിസ് സി. വി. കാർത്തികേയനും ജസ്റ്റിസ് കെ. രാജശേഖരും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുടുംബ കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്. ഭർത്താവിന്റെ അപ്പീൽ പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി നടപടി.

Recent News

Advertisement
WhiteswanTV Footer