Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാശ്മീരിലെ അതിർത്തി ഗ്രാമ സ്കൂളിന് ഒരു കോടി രൂപ സഹായം നൽകി അക്ഷയ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡ് താരം അക്ഷയ് കുമാർ കാശ്മീരിലെ അതിർത്തി ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയത്തിന് ഒരു കോടി രൂപയുടെ സഹായം നൽകി. ജമ്മു കാശ്മീരിലെ ഗുരേസ് വാലിയിലെ നീരു ഗ്രാമത്തിലുള്ള ഗവൺമെന്റ് മിഡിൽ സ്കൂളിനാണ് ഈ സഹായം ലഭിച്ചത്.

2021-ൽ പ്രദേശം സന്ദർശിച്ച വേളയിലാണ് വിദ്യാലയത്തിന്റെ വികസനത്തിനായി താരം ധനസഹായം വാഗ്ദാനം ചെയ്തത്. അക്ഷയ് കുമാർ നൽകിയ സംഭാവനയിലൂടെ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ മെച്ചപ്പെട്ടു.

താരത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം പുതിയ കെട്ടിടത്തിന് ‘ശ്രീ ഹരി ഓം ഭാട്ടിയ എഡ്യൂക്കേഷൻ ബ്ലോക്ക്’ എന്ന് പേരിട്ടു. ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, അധ്യാപകർക്കുള്ള ഓഫീസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പുതിയ ബ്ലോക്കാണ് നിർമ്മിച്ചിരിക്കുന്നത്.

പുതിയ കെട്ടിടം പ്രവർത്തനസജ്ജമായതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദവും ശുചിത്വമുള്ളതുമായ പഠനാന്തരീക്ഷം ലഭിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. മിഡ്‌ഡേ മീൽ പദ്ധതിയുടെ സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായി ലഭിക്കുന്ന സാഹചര്യം ഉണ്ടായി.

2021-ൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ക്ഷണം സ്വീകരിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനികരെ സന്ദർശിക്കാനായിരുന്നു അക്ഷയ് കുമാറിന്റെ യാത്ര. സന്ദർശനത്തിനിടെ വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം അവരുടെ വിദ്യാഭ്യാസ പരിമിതികൾ മനസ്സിലാക്കിയ ശേഷമാണ് സഹായം പ്രഖ്യാപിച്ചത്.

സൈനികർക്കൊപ്പം സമയം ചെലവഴിക്കുകയും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാർക്ക് യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.

Recent News

Advertisement
WhiteswanTV Footer