ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അനുയായികളില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെ രംഗത്തെത്തി.
പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. അതനുസരിച്ച്, പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അനുയായികളില്‍ 94.1 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നു.
ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ കാഴ്ചകളും 12 ദശലക്ഷം പുതിയ അനുയായികളുമാണ് ലഭിച്ചതെന്ന് അഭിജീത് വ്യക്തമാക്കി. അമേരിക്ക, യുകെ, കാനഡ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരും ചെറിയ ശതമാനത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
94 ശതമാനത്തിലധികം അനുയായികളും ഇന്ത്യയില്‍ നിന്നുള്ളവരാണ്. പിന്നെ ഇന്ത്യന്‍ യുവാക്കളെ പാകിസ്താനികളെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?” എന്നാണ് അഭിജീത്തിന്റെ ചോദ്യം. കേന്ദ്രമന്ത്രി കിരണ്‍ റിജിജു സാമൂഹികമാധ്യമങ്ങളിലൂടെ പാകിസ്താനില്‍ നിന്ന് പിന്തുണ തേടുന്ന സംഘങ്ങളെ വിമര്‍ശിച്ചിരുന്നു.






