ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 1,00,921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,49,666 വോട്ടുകൾ നേടിയാണ് അദ്ദേഹം മുന്നിലെത്തിയത്.
സിപിഎം സ്ഥാനാർത്ഥി ശംഭുനാഥ് കുർമി 40,645 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ല 10,084 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്തിയത്.
മത്സരത്തിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7,783 വോട്ടുകൾ നേടി നാലാം സ്ഥാനത്തായി. വ്യാപക ക്രമക്കേട് ആരോപണത്തെ തുടർന്ന് നടന്ന റീപോളിംഗാണ് ഫലം നിശ്ചയിച്ചത്. ഇതോടെ ബംഗാൾ നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ 208 ആയി ഉയർന്നു.




