Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മധു വധക്കേസ്; ഹൈക്കോടതി വിധിക്കായി പ്രതീക്ഷയോടെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ കേസിൽ ഹൈക്കോടതി വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമ്മ മല്ലിയും സഹോദരി സരസുവും. “ഞങ്ങളുടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിയിൽ നീതി ലഭിക്കും” എന്നാണ് കുടുംബത്തിന്റെ പ്രതികരണം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ മുൻവിധിയിൽ കുടുംബം തൃപ്തരായിരുന്നില്ല.

കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പ്രസ്താവിക്കും.

ഇതിനിടെ കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി മുക്കാലിയിൽ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരുസംഘം കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. തുടർന്ന് അഗളി പൊലീസിന് കൈമാറിയ മധു, സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

കേസിലെ 16 പ്രതികളിൽ 14 പേരെ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 2023 ഏപ്രിൽ 5-ന് ശിക്ഷ വിധിച്ച കോടതി, 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ.

ആസൂത്രിതമല്ലാത്ത നരഹത്യയാണ് പ്രധാന കുറ്റമായി കോടതി വിലയിരുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326, 367 വകുപ്പുകൾക്കും പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകൾക്കും കീഴിലായിരുന്നു ശിക്ഷ. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ച കൊലപാതകക്കുറ്റം കോടതി അംഗീകരിച്ചിരുന്നില്ല.

കേസിൽ രണ്ട് പ്രതികളെ വെറുതെവിട്ടിരുന്നു. ശേഷിക്കുന്ന 14 പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Recent News

Advertisement
WhiteswanTV Footer