Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മസ്‌കറ്റ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 5 കിലോ കഞ്ചാവ് പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ നടത്തിയ ശ്രമം അധികൃതർ പൊളിച്ചടുക്കി. 5.426 കിലോഗ്രാം കഞ്ചാവുമായി തായ്‌ലൻഡ് സ്വദേശിയായ യാത്രക്കാരനെയാണ് റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ വ്യക്തിഗത ലഗേജിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പൊതികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയിലാണ് കടത്ത് ശ്രമം പുറത്തായത്. പിടിയിലായ പ്രതിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു.

മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിലും അതിർത്തി പ്രദേശങ്ങളിലുമുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer