ജയ്പുര്‍: തന്റെ അടുത്ത ലക്ഷ്യം തുറന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ താരം മിന്നും ഫോമിലാണ്. ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ താരത്തിന്റെ ബാറ്റിങ് നിര്‍ണായകമായിരുന്നു. വൈഭവിന്റെ സ്വപ്‌നങ്ങളും കുറച്ച് വ്യത്യസ്തമാണ്. ഭൂരിഭാഗം പേരും 50, അല്ലെങ്കില്‍ 100 റണ്‍സ് നേടുകയാണ് ടി20യില്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററാകുകയാണ് താരം സ്വപ്നം കാണുന്നത്.
Vaibhav Sooryavanshi Wants To Score 200 Runs In T20! 🤯🔥
— The Switch | Kevin Pietersen (@kptheswitch) May 25, 2026
Chris Gayle Holds The Record At 175! 😅 pic.twitter.com/liNldqDn0k
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെ യുട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് വൈഭവ് തന്റെ വലിയ ആഗ്രഹം വെളിപ്പെടുത്തിയത്. ഭയമില്ലാതെ, ബൗളറുടെ പെരുമ ശ്രദ്ധിക്കാതെ ക്രീസിലെത്തിയാല്‍ തന്റെ സ്‌ഫോടനാത്മക ബാറ്റിങ് അപ്പോള്‍ തന്നെ തുടങ്ങുക എന്ന നയക്കാരനാണ് വൈഭവ്. ആ കൂസലില്ലായ്മ പീറ്റേഴ്‌സനുമായുള്ള സംഭാഷണത്തിലും കാണാം.






