Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇ.ഡി. സംഘത്തിന് നേരെ ആക്രമണം; ആദ്യ എഫ്‌ഐആറിൽ ആറ് പ്രതികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പ്രതികളായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികേയന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആക്രമണത്തിൽ ഇഡി വാഹനത്തിന്റെ ചില്ല് തകരുകയും ഡ്രൈവർക്ക് കണ്ണിന് ഗുരുതര പരിക്കുകളും കൈയ്ക്ക് പൊട്ടലും സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ സിപിഎം നേതാവ് എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും കേന്ദ്രത്തിലും രാഷ്ട്രീയ സംഘർഷം ശക്തമായിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer