തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 7 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ED സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇഡി വാഹനത്തിന്റെ ചില്ല് തകർന്നതായും ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആറു പ്രതികളെ സിപിഎം നേതൃത്വത്തിൽ പൊലീസിന് കൈമാറിയതായും വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവരെയടക്കം ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.






