ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയെത്തുന്ന ഗവർണർ താവർ ചന്ദ് ഗെലോട്ട് രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് സൂചന.
രാജി അംഗീകരിച്ചതിന് പിന്നാലെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഡി കെ ശിവകുമാറിനെ പുതിയ നേതാവായി തെരഞ്ഞെടുക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതെന്നാണ് വിവരം.
2023 മെയ് 20-നാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയത്. സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നേതൃത്വമാറ്റം നടപ്പിലാക്കുന്നത്.






