Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎല്ലില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്കും വിലക്കേർപ്പെടുത്തി ബിസിസിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരദിവസങ്ങളിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്മാർട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം. ടൂർണമെന്റിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.

സ്മാർട്ട് ഗ്ലാസുകൾ വഴി വീഡിയോ റെക്കോർഡിംഗ്, തത്സമയ സംപ്രേഷണം, സന്ദേശവിനിമയം, ഓഡിയോ-വീഡിയോ കോളുകൾ എന്നിവ നടത്താൻ കഴിയുന്നതിനാൽ ഇവ ദുരുപയോഗത്തിന് സാധ്യതയുള്ളതായി അധികൃതർ വിലയിരുത്തി. അതിനാൽ ഇവയെ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്തി.

പുതിയ നിർദ്ദേശപ്രകാരം, മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലെ ഹൈ-സെക്യൂരിറ്റി മേഖലകളിൽ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കാനോ കൈവശം വെയ്ക്കാനോ പാടില്ല. ഡ്രസ്സിംഗ് റൂം, ഡഗ്ഔട്ട് ഉൾപ്പെടെയുള്ള എല്ലാ നിയന്ത്രിത മേഖലകളിലും ഈ വിലക്ക് ബാധകമാണ്.

സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ തന്നെ കളിക്കാരും സ്റ്റാഫും സ്മാർട്ട് ഗ്ലാസുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും, മൊബൈൽ ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കും ബാധകമായതുപോലെ തന്നെ ഇവയും നിയന്ത്രിത ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer