കൊച്ചി: ശബരിമലയിലെ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങളുടെ കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി കൂടുതൽ പരിശോധനകൾ ആവശ്യമായി വരാമെന്നും കോടതി നിരീക്ഷിച്ചു.






