തിരുവനന്തപുരം: നെടുമങ്ങാട് ചോറു കൊടുക്കുന്നതിനിടെ ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ ആദ്യം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് കാരണമെന്നായിരുന്നു വിശദീകരണം ഉണ്ടായിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച കണ്ടെത്തലുകൾ പ്രകാരം ഇത് കൊലപാതകമാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. കുഞ്ഞിന്റെ മരണത്തിൽ പങ്കുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ വശങ്ങളിൽ അന്വേഷണം ശക്തമാക്കി. നിലവിൽ കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയിലാണ്.




