Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സന്ദീപ് വാര്യര്‍ എംഎൽഎയ്ക്ക് വധഭീഷണി; പോലീസ് കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: സന്ദീപ് വാര്യർ എംഎൽഎയ്ക്ക് വധഭീഷണി ലഭിച്ചതായി പരാതി. ഫോൺ വഴി വിളിച്ച് വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് എംഎൽഎയുടെ പരാതി. സംഭവത്തിൽ ചന്ദേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകുന്നേരത്തോടെയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. വാരണാസിയിൽ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണിൽ അസഭ്യം പറയുകയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തെ തുടർന്ന് തനിക്ക് ജീവഭീഷണിയുണ്ടെന്നും ഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഫോൺ കോളിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദേര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോൺ കോളിന്റെ ഉറവിടവും ഭീഷണിക്ക് പിന്നിലുള്ളവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer