അരുക്കുറ്റി: മാജിക് ക്ലീൻ കൊച്ചിയുടെ കിഴിലുള്ള വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരുക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എ ഡി എസിന്റെ ന്റെ കീഴിലുള്ള ബാലസംഘം കുട്ടികൾക്ക് പഠനോപകരണം നൽകുകയും. എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളെയും എൽ.എസ്.എസ് നേടിയ കുട്ടികളെയും ആദരിച്ചു. വിജുവിന്റെ മാതാവായ വസുമതി വിദ്യാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഡി ഉല്ലാസൻ, പി എസ് ബാബു, ടി കെ അജയൻ, ബാലസംഘം ആർ പി സൗമ്യ, സി.ഡി എസ് അഗം വിദ്യരാജ് തുടങ്ങിയവർ സംസാരിച്ചു.






