Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാൻ ഫ്രാൻസിസ്കോയിൽ ‘മാംഗോ പാർട്ടി’; ഇന്ത്യൻ മാങ്ങയ്ക്ക് ഫാൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാൻ ഫ്രാൻസിസ്കോ: ഇന്ത്യയുടെ പ്രശസ്തമായ മാമ്പഴങ്ങൾ അമേരിക്കക്കാർക്ക് പരിചയപ്പെടുത്താൻ സാൻ ഫ്രാൻസിസ്കോയിൽ നാലാം വർഷവും ‘മാംഗോ പാർട്ടി’ സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസോ, കേസർ, ചൗൻസ പോലുള്ള മാമ്പഴങ്ങൾ ഇവിടെ ഫ്രീയായി രുചിക്കാനുണ്ടായിരുന്നു.

ഈ പരിപാടി ഇന്ത്യൻ വംശജനായ കമ്മ്യൂണിറ്റി ലീഡർ ദർശിൽ നേതൃത്വത്തിൽ നടത്തപ്പെട്ടു. മാമ്പഴം തൊലി കളഞ്ഞ് കുത്തി വിതരണം ചെയ്യാൻ നിരവധി സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. “ഞാൻ കഴിച്ചതിൽ ഏറ്റവും മികച്ച മാമ്പഴം എന്ന് ജാരെഡ് സെയ്ഡൽ എക്സിൽ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കയിൽ വലിയ ഡിമാൻഡ് ഉണ്ട്. കുറഞ്ഞ തോതിൽ എത്തുന്നതുകൊണ്ട് ഇവ വേഗം വിറ്റുപോകുന്നു. യു.എസ്.യിലെ മാമ്പഴങ്ങൾ മുംബൈയിലെ പ്രത്യേക ഫെസിലിറ്റിയിൽ ‘ഗാമ ഇറേഡിയേഷൻ’ പ്രക്രിയയിലൂടെ സുരക്ഷിതമായി എത്തിക്കുന്നു. ഇത് മാമ്പഴത്തിന്റെ ഗുണനിലവാരവും രുചിയും നിലനിർത്താനും ഷെൽഫ് ലൈഫ് വർധിപ്പിക്കാനും സഹായിക്കുന്നു. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, ലോക മൊത്തം മാമ്പഴ ഉൽപാദനത്തിന്റെ പകുതിയോളം ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഇതിൽ വെറും 1% മാത്രമാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നത്.

Advertisement
WhiteswanTV Footer