Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്തെ വിശ്വസ്തമായ ‘മോഡേണ്‍ മെന്‍റര്‍’ ആകുക എന്ന ലക്ഷ്യവുമായി ജൈനം ബ്രാന്‍ഡ് ഐഡന്‍റിറ്റി അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജൈനം തങ്ങളുടെ ബ്രാന്‍ഡ് ഐഡന്‍റിറ്റി പുറത്തിറക്കി. ട്രേഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ വ്യക്തതയും മികച്ച കാഴ്ചപ്പാടും നല്‍കിക്കൊണ്ട് വിശ്വസ്തനായ ഒരു പങ്കാളിയായി മാറാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായുള്ള പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി വിപണിയിലെ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും നേരിടാന്‍ നിക്ഷേപകരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം.

മാഗ്നിഫിക്കേഷന്‍ എന്ന ആശയത്തില്‍ ഊന്നിയാണ് ബ്രാന്‍ഡ് ഐഡന്‍റിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ആയ ജെ അടിസ്ഥാനമാക്കി കമ്പനിയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചാണ് ടൈപ്പോഗ്രഫിയും വിഷ്വല്‍ ഡിസൈനുകളും തയ്യാറാക്കിയിരിക്കുന്നത്. പരിഷ്കരിച്ച ഡിസൈനുകളും വിഷ്വല്‍ ഘടകങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും ലളിതവുമായ അനുഭവം നല്‍കുന്നു.

ആശയക്കുഴപ്പങ്ങള്‍ക്ക് പകരം വ്യക്തത, സാധ്യതകള്‍ക്ക് പകരം കൃത്യത, നിഷ്ക്രിയമായ ഉള്‍ക്കാഴ്ചകള്‍ക്ക് പകരം പ്രായോഗികമായ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നീ മൂന്ന് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ പുതിയ മാറ്റങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക വിപണിയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ അവരെ സഹായിക്കേണ്ടതുണ്ടെന്നും അച്ചടക്കത്തോടെയും ക്ഷമയോടെയും വിപണിയെ സമീപിക്കാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജൈനം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിലന്‍ പരീഖ് പറഞ്ഞു.

വിശ്വാസം, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം, മികച്ച അനുഭവം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചീഫ് ബിസിനസ്സ് ഓഫീസര്‍ പുലക് കുമാര്‍ സിംഗ് വ്യക്തമാക്കി.

സാമ്പത്തിക സേവന മേഖലയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ഇന്നത്തെ നിക്ഷേപകര്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന കൂടുതല്‍ ലളിതമായ അനുഭവമാണ് ഈ പുതിയ മാറ്റത്തിലൂടെ നല്‍കുന്നതെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഐശ്വര്യ ഗുപ്ത പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകള്‍ കൂടുതല്‍ ഹൃദ്യവും ലളിതവും ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ അനായാസതയുള്ളതുമായി മാറാന്‍ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍, കൃത്യമായ ലക്ഷ്യത്തോടെയും വ്യക്തതയോടെയും വളരാനുള്ള അവസരമാണ് ജൈനം തിരിച്ചറിഞ്ഞതെന്ന് ലാന്‍ഡോര്‍ മാനേജിംഗ് ഡയറക്ടര്‍ ഗീത് നസീര്‍ പറഞ്ഞു. ഈ മാറ്റം ഐഡന്‍റിറ്റിയെ വികസിപ്പിക്കുക മാത്രമല്ല, മറിച്ച് ഇന്നത്തെ നിക്ഷേപകരുടെ ചിന്താഗതികളെയും പ്രതീക്ഷകളെയും മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ഒരു സമഗ്ര ബ്രാന്‍ഡ് അനുഭവം രൂപപ്പെടുത്തുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2003-ല്‍ സ്ഥാപിതമായ ജൈനം രാജ്യത്തുടനീളം സമ്പൂര്‍ണ്ണ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്. കഴിഞ്ഞ 22 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ കമ്പനി വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. നിലവില്‍ 30-ലധികം നഗരങ്ങളിലായി 65-ല്‍ അധികം സര്‍വ്വീസ് ബ്രാഞ്ചുകളും 800-ലധികം അംഗീകൃത വ്യക്തികളുടെ ശൃംഖലയുമുള്ള കമ്പനി 4 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് സേവനം നല്‍കുന്നു. ഇക്വിറ്റി, ഡെറിവേറ്റീവ്സ്, കമ്മോഡിറ്റീസ്, ഐപിഒ, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി നിരവധി സേവനങ്ങളും കമ്പനി ലഭ്യമാക്കുന്നുണ്ട്.

Advertisement
WhiteswanTV Footer