Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടിമുടി മാറാൻ ആരോഗ്യവകുപ്പ്; സമഗ്ര വികസനം ലക്ഷ്യമിട്ട് ‘കായകൽപ്പം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് ‘കായകല്‍പ്പം’ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപക ജനസമ്പര്‍ക്ക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി അധിക ജീവനക്കാരെ നിയമിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. എല്ലാ ജില്ലകളിലും മന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ജനസമ്പര്‍ക്ക യോഗങ്ങള്‍ നടത്തും.

‘കായകല്‍പ്പം’ പദ്ധതിയുടെ ആദ്യ പരിപാടി ജൂണ്‍ 9-ന് കോഴിക്കോട് നടക്കും. വിവിധ ആശുപത്രികള്‍ നേരിടുന്ന അടിസ്ഥാന സൗകര്യക്കുറവും രോഗികളുടെ തിരക്കും സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ പല ആശുപത്രികളിലും കിടക്കകളുടെ അപര്യാപ്തത മൂലം രോഗികള്‍ക്ക് നിലത്ത് കിടന്ന് ചികിത്സ തേടേണ്ട സാഹചര്യമുണ്ടെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും സേവന ശേഷി വര്‍ധനവും വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Advertisement
WhiteswanTV Footer