കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തില്‍. നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര്‍ക്കാരിന്റെ ധവളപത്രത്തില്‍ കാണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാലുവർഷമായി ലാഭത്തിലാണ്.
ആദ്യ ഘട്ട നിർമ്മാണ ചെലവുകളും വായ്പ തിരിച്ചടവും ഉൾപ്പെടുത്തിയാണ് സർക്കാർ പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്ന് കണക്കിട്ടത്.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന് 6218.14 കോടി രൂപ ചെലവായി, 3000 കോടി രൂപയിലധികം വായ്പ എടുത്തിരുന്നു. 2000 കോടി രൂപയോളം തിരിച്ചടക്കേണ്ടതുണ്ട്. 2017 മുതൽ 2022 മാർച്ച് വരെ പ്രവർത്തനം നഷ്ടത്തിലായിരുന്നുവെങ്കിലും, ടിക്കറ്റ് വരുമാനം കൂടിയും മറ്റു വരുമാന മാർഗ്ഗങ്ങളും ഉൾപ്പെടെ പ്രവർത്തനം ലാഭത്തിലേക്ക് മാറിയതായി കണക്കുകൾ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 50 കോടിയിലേറെ പ്രവർത്തന ലാഭം ഉണ്ടായിരുന്നെന്നും, നിലവിൽ മെട്രോയുടെ പ്രവർത്തന ചെലവിന് സർക്കാർ ആശ്രയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 കോടിയിലേറെ പ്രവര്‍ത്തന ലാഭമുണ്ടായെന്നാണ് നിഗമനം. നിലവില്‍ പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല. രാജ്യത്തെ ഒരു മെട്രോയും ബ്രേക്ക് ഈവണ്‍ ആയിട്ടില്ല എന്നിരിക്കെയാണ് ഒന്‍പത് വര്‍ഷം മുന്‍പ് തുടങ്ങിയ കൊച്ചി മെട്രോ പ്രവര്‍ത്തനലാഭമുണ്ടാക്കുന്നത്.






