Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെംഗളൂരുവിൽനിന്ന് കാറിൽ എംഡിഎംഎ കൊണ്ടുവന്ന 2പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് മുഖദാർ നൈനാം വളപ്പിലെ എൻ.വി. അബ്ബാസ് (44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിൽ എസ്എസ്.പി. സക്കീർ (31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പൊലീസും ചേർന്ന് ഇവരെ പിടികൂടി.

പോലീസ് പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്. ബെംഗളൂരുവിൽ നിന്നുള്ള ലഹരിമരുന്ന് എവിടെ നിന്നാണ് കോഴിക്കോട്ടെത്തുന്നത്, ഡീലറുകൾ ആരൊക്കെ ആണെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ബേപ്പൂർ എസ്ഐമാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, പന്നിയങ്കര എസ്എച്ച്ഒ സതീഷ് കുമാർ, ഗ്രേഡ് എഎസ്ഐമാരായ ദീപ്തിലാൽ, അനൂപ്, സിപിഒ സുധീഷ് എന്നിവരും നടപടിക്രമങ്ങളിൽ പങ്കെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നഗരത്തിൽ കർശന പരിശോധന തുടരുകയാണ്. പുതിയ അധ്യയന വർഷം തുടങ്ങുന്നത് കൊണ്ട് സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യംവെച്ച് ലഹരിമരുന്ന് മാഫിയ സംഘങ്ങൾ സജീവമാകാനുള്ള സാധ്യത ഉണ്ടെന്ന് കാണിച്ചാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer