Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാനൂരിൽ MDMA വേട്ട; 337 ഗ്രാം ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പാനൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി ഒരാൾ പൊലീസ് പിടിയിൽ. പന്ന്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി എം.കെ. ഗഫൂർ (47) ആണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 337.74 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വ്യാവസായിക അളവിൽപ്പെടുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ലഹരിമരുന്ന് വിൽപ്പനയ്ക്കായി തൂക്കാനുപയോഗിച്ചിരുന്ന ചെറിയ ഡിജിറ്റൽ ത്രാസും പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ തെളിവായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ്, കൂത്തുപറമ്പ് എസിപി സിബി ടോം, പാനൂർ ഇൻസ്പെക്ടർ പി.കെ. ജിതേഷ് എന്നിവരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ലഹരിവിരുദ്ധ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ അളവിൽ രാസലഹരിവസ്തുക്കളുമായി നിരവധി യുവാക്കൾ പിടിയിലായതായി പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix