Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐഎഡിഎംകെയിൽ കൊഴിഞ്ഞുപോക്ക്; തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തനായി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ.

അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ ഇനിയും ടിവികെയ്ക്കൊപ്പം ചേർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൻതോതിൽ വിമർശനമാണ് ഇപിഎസിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്നത്.

Advertisement
WhiteswanTV Footer