കോഴിക്കോട്: കുറ്റ്യാടി പുഴയിൽ അപകടത്തിൽപ്പെട്ട ഏഴ് വയസുകാരന് ശിവനന്ദിന്റെ മൃതദേഹം ഫയര്‍ഫോഴ്സും പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. കുട്ടി കുന്നശ്ശേരി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിനെ കണ്ടെത്തിയത്.
ഒപ്പം അപകടത്തില്‍പ്പെട്ട അമ്മ രമ്യ സുധീഷിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി രമ്യ പോയപ്പോൾ മകനും കൂടെ പോയി. കാല്‍വഴുതിവീണ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കില്‍പ്പെട്ടത്. രമ്യയുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.






