Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടാന ആക്രമണം; സഹായ പദ്ധതി തയ്യാറാക്കുമെന്ന് ഷിബു ബേബി ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരനെ സർക്കാർ സംരക്ഷിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. കുട്ടിക്കായി പ്രത്യേക സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിലവിൽ ഫണ്ട് കുറവാണെന്നും, സംയോജിത പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട ഇൻഷുറൻസ് മാതൃകയിൽ നഷ്ടപരിഹാര സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് എട്ട് മണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും വനം മന്ത്രി അറിയിച്ചു.

അതേസമയം, ഇന്ന് രാവിലെ ചിന്നക്കനാൽ പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശി മാരിയാണ് മരിച്ചത്. മകനെ സ്കൂളിലേക്ക് അയക്കാൻ പോകുന്നതിനിടെ കനത്ത മൂടൽമഞ്ഞിൽ കാട്ടാനകളെ കാണാതെ ആക്രമിക്കപ്പെടുകയായിരുന്നു. ആക്രമണത്തിൽ മകനും പരിക്കേറ്റെങ്കിലും, കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer